ഇന്നലകളുടെ ഓര്‍മകളുടെ പുസ്തകത്തില്‍ പലപ്പോഴും ഇത്തിരിപോലും ചിതലരിക്കാത്ത വര്‍ണപകിട്ടുള്ള തുണ്ടുകള്കണ്ടേക്കാം. ഋതുക്കള്‍ വര്‍ഷമായ് ഉഷ്ണമായ് പിന്നെ വസന്തമായ് കടന്നുപോകുമ്പോഴും അവയുടെ സുഗന്ധംനിര്വചിക്കാന് കഴിയാത്ത വികാരം നമ്മില്‍ ഉണര്‍ത്തിയേക്കാം.
കാലം മറച്ചു കഴിഞ്ഞ ആ നഷ്ട സുഗന്ധങ്ങള്‍ എനിക്കിന്നു കണ്ണുനീര്തുള്ളികള് മാത്രം സമ്മാനിക്കുന്നു.കണ് തടങ്ങള്‍ക്ക് അവ പുറംതള്ളണമെന്നുണ്ട് ... പക്ഷെ മാറോടു ചേര്‍ത്തുവച്ച ഓര്‍മ്മകള്‍ ഹൃദയത്തിന്റെ ഭാരം വല്ലാതെകൂട്ടി അതിനെ തടയുന്നു.
മരണം ശരീരത്തിന് മാത്രമല്ല മനസിനും സംഭവിക്കും എന്നു പലപ്പോഴും തോന്നാറുണ്ട്. ഇന്നലകളെ മാത്രംസ്നേഹിക്കുന്നതും ഇന്നിനെകുറിച്ചും നാളയെകുറിച്ചും ചിന്തയും പ്രതീക്ഷയും നഷ്ടമാവുക എന്നതു മരവിച്ച മനസിന്റെപതീകമല്ലേ...?
കാലം എന്തിനും മറവി നല്‍കും എന്നു കേട്ടിട്ടുണ്ട്.അതിന്റെ ഗതി വേഗത്തിലാകണമെന്ന പ്രാര്ത്ഥനദിവസങ്ങളേക്കാള് വേഗത്തില്‍ കൂടിവരികയാണ്.
"Some departures are hard to forget. Time needs to struggle a lot to heal them"